¡Sorpréndeme!

സീറ്റ് ബെല്‍റ്റ് ഇടാത്ത സച്ചിനെ ട്രോളി സോഷ്യല്‍ മീഡിയ | Oneindia Malayalam

2017-11-04 713 Dailymotion

Social Media Trolls Sachin Tendulkar


ഹെല്‍മറ്റ് വെക്കാതെ ബൈക്കിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന മലയാളി യുവതിയെ ഉപദേശിക്കുന്ന സച്ചിന്‍റെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ഏറ്റവുമധികം ചര്‍ച്ച ചെയ്തത്. എന്നാല്‍ ഉപദേശം നല്‍കുന്ന സമയത്ത് സച്ചിന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. ഇതാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമില്ലാത്തത് കൊണ്ട് സച്ചിൻ നിയമലംഘനം നടത്തി എന്നൊന്നും ആരും പറയില്ല. എന്നാലും ഉപദേശിക്കും മുമ്പ് അതൊന്നു ശ്രദ്ധിക്കണ്ടേ എന്നാണ് സോഷ്യൽ മീഡിയ സച്ചിനോട് ചോദിക്കുന്നത്. കാണാം ട്രോളുകൾ.. കഴിഞ്ഞ ദിവസം സച്ചിന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ച്ചിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ പോകുന്ന വഴിയോ അല്ലെങ്കില്‍ തിരിച്ചു വരുമ്പോഴോ ആകാം ഹെല്‍മറ്റ് വെക്കാത്ത ഇരുചക്ര വാഹനക്കാര്‍ സച്ചിന്‌റെ കണ്ണില്‍പ്പെട്ടത്. സച്ചിനെ പെട്ടെന്ന് കണ്ടതിന്‍റെ ഞെട്ടലില്‍ നില്‍ക്കുന്ന ആരാധകനെയും വീഡിയോയില്‍ കാണാമായിരുന്നു. എന്തായാലും ട്രോളുകള്‍ ഹിറ്റായി കഴിഞ്ഞു.